കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആക്രമണത്തിനിരയായ നടിയുടെ സുഹൃത്തും നടിയുമായ രമ്യാ നന്പീശനിൽനിന്നു പോലീസ് ഇന്നലെ മൊഴിയെടുത്തു. രാവിലെ പത്തോടെ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ പോലീസിനെ അറിയിച്ചതായി രമ്യ പിന്നീട് പറഞ്ഞു.
സംഭവം നടന്നിട്ട് ഇന്നലെ ആറു മാസം തികഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17നു തൃശൂരിൽനിന്നു രമ്യാ നന്പീശന്റെ കൊച്ചിയിലെ വീട്ടിലേക്കു വരുന്പോഴാണു നടിയെ പൾസർ സുനിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. നടിയുടെ ആത്മസുഹൃത്താണു രമ്യ. അമ്മ എക്സിക്യൂട്ടീവ് സമിതിയിൽ അംഗമായ രമ്യ സിനിമയിലെ വനിതാ കൂട്ടായ്മയുടെ നേതൃസ്ഥാനത്തുമുണ്ട്.
രമ്യാ നന്പീശനിൽനിന്നു മൊഴിയെടുത്തു
02:28 AM Aug 18, 2017 | Deepika.com