ശബരിമല: ഗവർണർ ജസ്റ്റീസ് പി. സദാശിവം ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ ഉച്ചയോടെ പന്പയിലെത്തിയ അദ്ദേഹം ഗണേശോത്സവം ഉദ്ഘാടനം ചെയ്തശേഷമാണ് സന്നിധാനത്തേക്കു യാത്ര തിരിച്ചത്. വൈകുന്നേരം ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി. കേരള ഗവർണറായശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം ശബരിമല ദർശനത്തിനെത്തുന്നത്. ഭാര്യ സരസ്വതി സദാശിവവും ഒപ്പമുണ്ടായിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഗവർണറെ സ്വീകരിച്ചു.
ചിങ്ങമാസപ്പുലരിയിൽ ഇന്നലെ ശബരിമലയിൽ വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുതുതായി ചുമതലയേറ്റ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലായിരുന്നു പൂജകൾ. ലക്ഷാർച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു.
ഗവർണർ സദാശിവം ശബരിമലയിൽ
01:53 AM Aug 18, 2017 | Deepika.com