മോണ്‍. ഡോ. ജോണ്‍ കൊച്ചുതുണ്ടിലിന്റെ റമ്പാൻ സ്ഥാനാരോഹണം നാളെ
01:53 AM Aug 18, 2017 | Deepika.com
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയത്തിലെ കൂരിയ ബിഷപ്പായി നിയമിതനായ മോണ്‍. ഡോ. ജോണ്‍ കൊച്ചുതുണ്ടിലിന്റെ മെത്രാഭിഷേകത്തിന്റെ മുന്നോടിയായുള്ള റമ്പാൻ സ്ഥാനം നൽകൽ നാളെ രാവിലെ എട്ടിനു നടക്കും. അദ്ദേഹത്തിന്റെ മാതൃഇടവകയായ പുതുശേരിഭാഗം സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന കർമത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിക്കും.