കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡ് സമർപ്പണം നാളെ
01:53 AM Aug 18, 2017 | Deepika.com
കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ പ്രഥമ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് സമർപ്പണം നാളെ കലൂർ റിന്യൂവൽ സെന്ററിൽ നടക്കും. രാവിലെ 10ന് ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുത്ത 25 സ്കൂളുകളിൽനിന്ന് എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉന്നതവിജയം കരസ്ഥമാക്കിയ ഇരുന്നൂറോളം വിദ്യാർഥികൾ അവാർഡിന് അർഹരായി.