കൊച്ചി: ട്രിവാൻഡ്രം ക്ലബ് സർക്കാർ ഏറ്റെടുക്കാൻ നിർദേശിക്കണമെന്നും ക്ലബിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അജി പെരിങ്ങമല നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. 1991ലാണ് ട്രിവാൻഡ്രം ക്ലബ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തത്. എന്നാൽ 1890ൽ യൂറോപ്യൻ ക്ലബ് എന്ന പേരിൽ തുടങ്ങിയ ക്ലബിന്റെ പ്രവർത്തനങ്ങൾ രാജകുടുംബാംഗങ്ങളാണ് നിയന്ത്രിച്ചിരുന്നത്.
ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു മന്ത്രി തുടങ്ങിയവർക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും ഹൈക്കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ട്രിവാൻഡ്രം ക്ലബ് സർക്കാർ ഏറ്റെടുക്കാൻ നിർദേശിക്കണമെന്ന ഹർജി ഇന്നു പരിഗണിക്കും
01:49 AM Aug 18, 2017 | Deepika.com