കൊച്ചി: മലയാള പുരസ്കാര സമിതിയുടെ ആഭിമുഖ്യത്തില്‍ നല്കുന്ന രണ്ടാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കല, സാഹിത്യ, സാംസ്കാരികം, മാധ്യമം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്ത്തിയവര്ക്കാണു പുരസ്കാരം. പ്രശസ്തിപത്രവും പൊന്നാടയും ശില്പവുമടങ്ങുന്ന പുരസ്കാരം ഓണത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സി. രാധാകൃഷ്ണന് (സാഹിത്യം), ജസ്റ്റീസ് കെ. സുകുമാരന്‍ (സാഹിത്യം, നിയമം, പരിസ്ഥിതി), പ്രഫ. എം.കെ. സാനു (സാഹിത്യം), ഡോ. എം. ലീലാവതി (സാഹിത്യം), എ.കെ. പുതുശേരി (സാഹിത്യം, നാടകം, ചലച്ചിത്രം), ശ്രീകുമാരന്‍ തമ്പി (ചലച്ചിത്രം), എസ്. ജാനകി (ചലച്ചിത്ര സംഗീതം), ഡോ. കലാമണ്ഡലം രാധിക (നൃത്തം), കെ.വി. ദയാല്‍ (കാര്‍ഷികം), അംബിക പണിക്കര്‍ (കരകൗശലം), എ.പി. സുരേന്ദ്രന് (പത്രപ്രവര്‍ത്തനം), എം.എസ്. ബിനേഷ് (ദൃശ്യമാധ്യമം), എ.എസ്. ജയശങ്കര്‍ അറക്കല്‍ (കവിതാസമാഹാരം), സി.പി. ബിജു (കഥാസമാഹാരം) എം.കെ. ഹരികുമാര്‍ (നോവല്‍) തുടങ്ങിയവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.
മലയാള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
01:31 AM Aug 18, 2017 | Deepika.com