തിരുവനന്തപുരം : ന്യൂനപക്ഷ പദവിയുള്ള നഴസിംഗ് കോളജുകളിൽ 50 ശതമാനം സർക്കാർ സീറ്റുകളിലെ 15 ശതമാനം സീറ്റുകളും പാരാമെഡിക്കൽ കോളജുകളിൽ 50 ശതമാനം സർക്കാർ സീറ്റുകളിലെ 20 ശതമാനം സീറ്റുകളും പ്രസ്തുത കോളജ് മാനേജ്മെന്റുകൾ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഈ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രസ്തുത ന്യൂനപക്ഷ സമുദായം തെളിയിക്കുന്നതിനു ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിക്കുന്ന മൈനോറിറ്റി / കമ്യൂണിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർക്കു ഹാജരാക്കണം.
വെബ്സൈറ്റിലെ ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സ്-2017 കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് മൈനോറിറ്റി ക്വോട്ട എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്യുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിൽ വരുന്ന സമുദായങ്ങളുടെ പട്ടിക ലഭ്യമാകും. ഓരോ സമുദായ വിഭാഗത്തിനും നേരെ അതത് വിഭാഗത്തിൽപ്പെടുന്നതിനുള്ള യോഗ്യത, സമുദായം തെളിയിക്കുന്നതിനു സമർപ്പിക്കേണ്ട രേഖ എന്നിവ കാണിച്ചിട്ടുണ്ട്. അതതു സമുദായത്തിനു നേരെ നൽകിയിട്ടുള്ള കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പ്രൊഫോർമയുടെയും വിദ്യാർഥിയുടെ വ്യക്തിഗത വിവരങ്ങളുടെ പ്രൊഫോർമയുടെയും പ്രിന്റൗട്ട് എടുത്ത് ബന്ധപ്പെട്ട അധികാരികളിൽ നിന്നും സമുദായം തെളയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം പൂരിപ്പിച്ച വ്യക്തിഗത വിവരങ്ങളുടെ പ്രൊഫോർമയോടൊപ്പം 21 ന് വൈകുന്നേരം അഞ്ചിനു മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, ശാന്തിനഗർ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ നേരിട്ടോ, രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരമോ എത്തിക്കേണ്ടതാണ്.
ഒരു പ്രത്യേക ന്യൂനപക്ഷ സമുദായ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടേണ്ട വിദ്യാർഥികൾ അതിലേക്കു സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കേണ്ടതാണ്. ആവശ്യമായ രേഖകൾ നിശ്ചിത സമയത്തിനകം ഹാജരാക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി താത്കാലിക കാറ്റഗറി ലിസ്റ്റുകൾ തയാറാക്കി പ്രസിദ്ധീകരിക്കും. താത്കാലിക കാറ്റഗറി ലിസ്റ്റുകൾ സംബന്ധിച്ച ആക്ഷേപങ്ങൾ ക്ഷണിച്ചു അവ പരിഗണിച്ച ശേഷം അന്തിമ കാറ്റഗറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച് അലോട്ട്മെന്റ് നടത്തുന്നതാണ്.
അപാകതകൾ ഉള്ളതും അപൂർണവുമായ സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റുകൾ/രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അയയ്ക്കുന്നതിനു മുന്പായി സമുദായ സർട്ടിഫിക്കറ്റുകൾ പൂർണവും അപാകതകൾ ഇല്ലാത്തതുമാണെന്നും ബന്ധപ്പെട്ട അധികാരികളുടെ ഒപ്പ്, സീൽ എന്നിവ പതിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ഉറപ്പുവരുത്തേണ്ടതാണ്.
മുസ്ലിം സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ അപേക്ഷയോടൊപ്പം റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലെ മുസ്ലിം കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള പക്ഷം അവർ വീണ്ടും റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ നഴ്സിംഗ്, പാരാമെഡിക്കൽ കോളജുകളിൽ മൈനോറിറ്റി ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും മറ്റു വിദ്യാർഥികളെപ്പോലെ ഈ കോളജുകളിലേക്ക് ഓണ്ലൈൻ ഓപ്ഷനുകൾ അവരവരുടെ മുൻഗണനാക്രമത്തിൽ സമർപ്പിക്കേണ്ടതാണ്.
ഏതെങ്കിലും ക്രിസ്ത്യൻ ഉപവിഭാഗം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ചിട്ടുള്ളവരെ പൊതു ക്രിസ്ത്യൻ വിഭാഗത്തിൽ പരിഗണിക്കുന്നതാണ്. ഇവർ പൊതു ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെടുന്നതിനായി പ്രത്യേകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതില്ല.
ഫോണ് : 0471-2339101, 102, 103, 104.
ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ പ്രവേശനം: ന്യൂനപക്ഷ സമുദായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം
01:31 AM Aug 18, 2017 | Deepika.com