കൊച്ചി: കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് പ്രോഡക്ടി(കെല്) ന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ഇലക്ട്രിക്കല്‍ മേള ഡിസംബര്‍ 13 മുതല്‍ 15 വരെ സിയാല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. എലക്സ് 2017 എന്ന പേരില്‍ നടത്തുന്ന മേളയില്‍ ട്രാന്‍സ്ഫോമറുകള്‍ മുതല്‍ എല്‍ഇഡി ലൈറ്റുകള്‍, സോളാര്‍ പാനലുകള്‍ വരെയുള്ള വൈദ്യുത സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും.
പ്രമുഖ പൊതുമേഖലാ കമ്പനികളായ ട്രാക്കോ, ടെല്‍ക്, കെല്‍ട്രോണ്‍,കെഎസ്ഐഡിസി, എസ്ഐഎഫ്എല്‍ തുടങ്ങിയ സ്ഥാപനങ്ങളും സീമന്‍സ്, ഹിറ്റാച്ചി, ക്രോംപ്റ്റണ്‍ ഗ്രീവ്സ്, ഫിനോലക്സ് കേബിള്‍സ്, എച്ച്പിഎല്‍ ഇലക് ട്രിക് ആന്‍ഡ് പവര്‍ കിര്ലോസ്കര്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, സുസ്ലോണ്‍ പവര്‍, ആര്‍പിജി തുടങ്ങിയ കമ്പനികളും മേളയിലെത്തുമെന്ന് കെല് ചെയര്മാന് വര്‍ക്കല രവികുമാര്‍ അറിയിച്ചു.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിറോ ഫോം ഇന്ത്യ, മുംബൈ ആസ്ഥാനമായ ഫെയര്‍ ആക്ട്എക്സിബിഷന്സ്, തിരുവനന്തപുരം കേന്ദ്രമായ ടോറസ് ബിസിനസ് കോര്പറേഷന് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ എസ്പിബി അസോസിയേറ്റ്സ് ആണ് മേളയുടെ സംഘാടകര്‍.
കെല് ഇലക്ട്രിക്കല്‍ മേള
01:17 AM Aug 18, 2017 | Deepika.com