കോട്ടയം: മലയാള ബ്രാഹ്ണ സമാജം ശതാഭിഷേകവും 84-ാം വാർഷികവും സെപ്റ്റംബർ 17ന് എറണാകുളത്തു നടക്കും. രാവിലെ എട്ടിനു പതാക ഉയർത്തൽ. ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന പൊതുസമ്മേളത്തിൽ കേന്ദ്ര പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷതവഹിക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. സാന്ത്വനം ആരോഗ്യ പദ്ധതി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനംചെയ്യും. പി.ടി. തോമസ് എംഎൽഎ വിദ്യാകിരണ്‍ വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം ചെയ്യും. സംവിധായകൻ രണ്‍ജി പണിക്കർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിക്കും. സ്മരണിക തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എ.എൻ.രാധാകൃഷ്ണനു നൽകി പ്രകാശനംചെയ്യും. ടിഎൻ. അരുണ്‍കുമാർ, രാഹുൽ ഈശ്വർ, രാമലിംഗം സുബ്രഹ്മണ്യൻ മൂസത് തുടങ്ങിയവർ പ്രസംഗിക്കും.
ബ്രാഹ്മണസമാജം ശതാഭിഷേകം എറണാകുളത്ത്
01:17 AM Aug 18, 2017 | Deepika.com