മറയൂർ: മറയൂർ ഗ്രാമപഞ്ചായത്തിലെ ഇരുട്ടളകുടിയിൽ രണ്ടുമാസം പ്രായമുള്ള ശിശു മരിച്ചു. ഇരുട്ടള ആദിവാസി കുടിയിലെ മണികണ്ഠൻ - അംസ ദന്പതികളുടെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
പനിയെതുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുട്ടള കോളനിയിലെത്തി ആചാരപ്രകാരം അടക്കം ചെയ്തു.
ഇവരുടെ ആദ്യത്തെ കുട്ടിയും ഒരു മാസം പ്രായം എത്തിയപ്പോൾ കഴിഞ്ഞവർഷം മരണപ്പെട്ടിരുന്നു.
ആദിവാസി കോളനിയിൽ ശിശുമരണം
01:17 AM Aug 18, 2017 | Deepika.com