കർദിനാൾ മാർ ആലഞ്ചേരി അനുശോചിച്ചു
03:00 AM Aug 17, 2017 | Deepika.com
കൊച്ചി: പ്രമുഖ അഭിഭാഷകൻ എം.കെ. ദാമോദരന്റെ നിര്യാണത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. ദാമോദരന്റെ വസതിയിലെത്തി മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിച്ച കർദിനാൾ കുടുംബാംഗങ്ങളെ ദു:ഖം അറിയിച്ചു. കഠിനാധ്വാനം കൊണ്ടും പ്രതിഭ കൊണ്ടും നിയമരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകനാണ് എം.കെ. ദാമോദരനെന്നു കർദിനാൾ അനുസ്മരിച്ചു.