വെള്ളച്ചാട്ടത്തിൽ ചാടി പ്രതിഷേധസമരം ഇന്ന്
03:00 AM Aug 17, 2017 | Deepika.com
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി വിരുദ്ധ നയത്തിനെതിരേ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് ചാടി കേരള യൂത്ത് ഫ്രണ്ട് പ്രവർത്തകർ ഇന്നു സമരം നടത്തും. പരിസ്ഥിതി പ്രാധാന്യമുള്ളതും വിനോദസഞ്ചാര മേഖലയുമായ അതിരപ്പള്ളിയെ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ഗൂഢലക്ഷ്യമാണു പദ്ധതിക്കു പിന്നിലെന്നു കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തു പാർട്ടി ചെയർമാൻ പി.സി. തോമസ് പറഞ്ഞു. സഞ്ജീവ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.