ആലുവ: വൈഎംസിഎ ദേശീയ വനിതാ അസംബ്ലിക്ക് നാളെ ആലുവയിൽ തുടക്കമാകും. സ്ത്രീ ശാക്തീകരണം-മാറ്റത്തിനു വേണ്ടി എന്നതാണ് മൂന്നുനാൾ നീണ്ടുനിൽക്കുന്ന അസംബ്ലിയുടെ മുഖ്യചിന്താവിഷയം. നാളെ ഉച്ചയ്ക്ക് ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. നാലിന് സ്തോത്രസംഗമം, അഞ്ചിന് വനിതാഫോറം ദേശീയ അധ്യക്ഷയും ഏഷ്യ പസഫിക് അലയൻസ് വനിതാഫോറം വൈസ് ചെയർപേഴ്സണുമായ കുമാരി കുര്യാസിന്റെ അധ്യക്ഷതയിൽ വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്യും. മലയാള മനോരമ ഓണ്‍ലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മറിയം മാമ്മൻ മാത്യു മുഖ്യാതിഥിയായിരിക്കും. കർണാടക ഗവ. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ കൃപ അൽവ മുഖ്യപ്രഭാഷണം നടത്തും.
വിവിധ വിഷയങ്ങളെ അധികരിച്ച് സുനിൽ ഡി. കുരുവിള, ഡോ. പ്രിയ ലെവിൻ കോശി, കെ.സി. റോസക്കുട്ടി ടീച്ചർ, ലാലി വിൻസന്റ്, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, സാം റോബർട്ട് എന്നിവർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. 19 ന് ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന വനിതാ ശാക്തീകരണ സംഗമം സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
വൈഎംസിഎ ദേശീയ വനിതാ അസംബ്ലി ആലുവയിൽ നാളെ
02:05 AM Aug 17, 2017 | Deepika.com