റോട്ടറി പുരസ്കാരം ഷിബു പീറ്ററിന്
02:05 AM Aug 17, 2017 | Deepika.com
പാലാ: റോട്ടറി ഇന്റർനാഷണൽ ചെന്നൈ ചാപ്റ്ററിന്റെ ഇന്റർ - സ്റ്റേറ്റ് കമ്യൂണിറ്റി സർവീസ് അവാർഡിന് പാലാ വെട്ടുകല്ലേൽ ഷിബു പീറ്റർ അർഹനായി. കിഡ്നി രോഗ ബാധിതർക്കായി കേരളത്തിലും തമിഴ്നാട്ടിലും നടത്തുന്ന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും പാലാ പീറ്റർ ഫൗണ്ടേഷന്റെയും സംസ്ഥാന കോ-ഓർഡിനേറ്ററാണ്.