ളാക്കാട്ടൂർ: കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ ഒന്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ളാക്കാട്ടൂർ ചെരിക്കനര കുന്നുംപുറത്ത് ചന്ദ്രന്റെ മകൻ അഭിജിത്ത്(15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണ് സംഭവം.
കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ നിലവിളച്ച് ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹൈസ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഗിരിജ. സംസ്കാരം നടത്തി.
വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
02:05 AM Aug 17, 2017 | Deepika.com