തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടു നേരത്തേ സർക്കാരുമായി കരാറുണ്ടാക്കിയ രണ്ട് മെഡിക്കൽ കോളജുകൾ പിന്മാറി.
എംഇഎസ് മെഡിക്കൽ കോളജും കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജുമാണ് കരാറിൽ നിന്നു പിന്മാറിയത്. 11 ലക്ഷം രൂപവരെ ഫീസ് വാങ്ങി പ്രവേശനം നടത്താൻ സുപ്രീം കോടതി അനുവാദം നൽകിയതോടെയാണ് ഇവർ കരാറിൽ നിന്നു പിന്മാറിയത്. ഇന്നലെ ചേർന്ന മാനേജ്മെന്റ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം.
എന്നാൽ, തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടനയും സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.
സ്വാശ്രയ മെഡിക്കൽ കരാറിൽ നിന്നു കാരക്കോണവും എംഇഎസും പിന്മാറി
01:51 AM Aug 17, 2017 | Deepika.com