തിരുവനന്തപുരം: കേരള അഗ്രോ മെഷിനറി കോർപറേഷനിലെ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച ദീർഘകാല കരാറിലെ അപാകത പരിഹരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വർക്കുമെൻ കാറ്റഗറിയിലുളള ജീവനക്കാർക്കാണ് ഈ തീരുമാനം ബാധകമാകുക.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കാൻ തീരുമാനിച്ചു. വിരമിച്ചവരുടെ ഏറ്റവും കൂടിയ പ്രതിമാസ പെൻഷൻ 41,500 രൂപയാകും. ഏറ്റവും കൂടിയ കുടുംബ പെൻഷൻ 24,900 രൂപയാകും. ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ, കുടുംബ പെൻഷൻ 8,500 രൂപ. കോഴിക്കോട് ജില്ലയിലെ ഫറൂക്ക് ഇഎസ്ഐ ആശുപത്രിയിൽ റീജിയണൽ ലബോറട്ടറി സ്ഥാപിക്കുന്നതിന് മൂന്ന് ലാബ് ടെക്നീഷ്യൻ (ഗ്രേഡ് 2) തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
ശമ്പള പരിഷ്കരണ അപാകത പരിഹരിക്കും
01:51 AM Aug 17, 2017 | Deepika.com