തിരുവനന്തപുരം: സ്കോള്‍ കേരള മുഖേന 2017 -19 ബാച്ച് ഹയര്‍സെക്കൻഡറി കോഴ്സിന് ഒന്നാം വരഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയവര്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും മറ്റ് നിര്‍ദിഷ്ട രേഖകളും 19ന് വൈകുന്നേരം അഞ്ചിനു മുമ്പ് എത്തിക്കണം.
ഇനി അധിക പിഴയോടെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ 21നു വൈകുന്നേരം അഞ്ചിനു മുമ്പ് അതത് ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ സംസ്ഥാന കേന്ദ്രത്തില്‍ സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ, നേരിട്ടോ എത്തിക്കണം. നിശ്ചിത സമയപരിധിക്കകം ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കുകയില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ അപേക്ഷ ഹാജരാക്കണം
01:51 AM Aug 17, 2017 | Deepika.com