ആലപ്പുഴ: ഗൊരഖ്പുരിൽ ഓക്സിജൻ കിട്ടാതെ കുരുന്നുകൾ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി തുടരുന്ന മൗനം അപലപനീയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളിലെ നേതാക്കളുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ ട്വിറ്റ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ ദുഃഖം രേഖപ്പെടുത്തി ഒരു ട്വിറ്റും ചെയ്തു കണ്ടില്ലെന്നു കെ.സി. പറഞ്ഞു.
പാർലമെന്റ് അംഗമായി തുടരുന്ന യുപി മുഖ്യമന്ത്രി തൽസ്ഥാനം രാജിവച്ചു പ്രായശ്ചിത്തം ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെടണം. അതിരപ്പള്ളി പദ്ധതി കൊണ്ടുവരാനുള്ള നീക്കം സർവനാശത്തിനാണ്. സന്പുഷ്ടമായിട്ടുള്ള വനഭൂമി ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം. ഈ വിഷയത്തിൽ അന്തിമ തീരുമാനത്തിൽ സർക്കാർ എത്തണമെന്നും വേണുഗോപാൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ട്വീറ്റ് എവിടെയെന്നു വേണുഗോപാൽ എംപി
03:13 AM Aug 15, 2017 | Deepika.com