അതിരപ്പിള്ളി പദ്ധതി : സമവായത്തിൽ ഉറച്ച് ഉമ്മൻ ചാണ്ടി
02:46 AM Aug 15, 2017 | Deepika.com
ചാരുംമൂട്: അതിരപ്പിള്ളി പദ്ധതിയിൽ സമവായം വേണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചാരുംമൂട് ചുനക്കരയിലെ ഒരു സ്വകാര്യ സ്കൂളിൽ സഹപാഠിക്കായി വിദ്യാർഥികൾ നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിക്കാൻ എത്തിയപ്പോഴാണ് ഇക്കാ ര്യം അദ്ദേഹം പറഞ്ഞത്. പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് എല്ലാവരുമായും സമവായം വേണമെന്ന് ഉമ്മൻ ചാ ണ്ടി അഭിപ്രായപ്പെട്ടത്.