തലശേരി: ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി ഏർപ്പെടുത്തിയ പ്രഥമ ഇ.അഹമ്മദ് സ്മാരക ദേശീയ പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും മലബാർ സി.എച്ച്. സെന്റർ പ്രസിഡന്റും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് ചെയർമാനും അറബ് രാജ്യങ്ങളിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ അൽമദീന ഗ്രൂപ്പ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള (പി.കെ.അബ്ദുള്ള ) ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിനോടു ചേർന്ന കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ നടന്ന ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ പുരസ്കാരം സമ്മാനിച്ചു.
ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരേയുള്ള പോരാട്ടം വിജയത്തിലെത്തുമെന്നും രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം വീണ്ടെടുക്കാൻ രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഒരുമിച്ചു പോരാടേണ്ട സമയമാണിതെന്നും മല്ലികാർജുന ഖാർഗെ പറഞ്ഞു.
ഇ. അഹമ്മദ് അവാർഡ് പൊട്ടങ്കണ്ടി അബ്ദുള്ള ഏറ്റുവാങ്ങി
04:07 AM Aug 13, 2017 | Deepika.com