തിരുവനന്തപുരം: ലാഭത്തിൽ ചവറയിലെ കേരള മിനറൽസ് മെറ്റൽസ് ലിമിറ്റഡ് ഒന്നാമത്. 2015-16 സാന്പത്തികവർഷം നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന അഞ്ചു പൊതു മേഖലാ സ്ഥാപനങ്ങൾ അടക്കം വ്യവസായ വകുപ്പിനു കീഴിലുള്ള 13 സ്ഥാപനങ്ങൾ കഴിഞ്ഞ സാന്പത്തിക വർഷം ലാഭത്തിന്റെ കണക്കു പറഞ്ഞു.
2016- 17 സാന്പത്തിക വർഷം ലാഭത്തിലായ സ്ഥാപനങ്ങളിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണു രണ്ടാമത്. 32.06 കോടി രൂപയാണു ലാഭം. ഒന്നാമതുള്ള കെഎംഎംഎലിന് 40.37 കോടി രൂപയാണു ലാഭം. കഴിഞ്ഞ സാന്പത്തിക വർഷം നഷ്ടത്തിന്റെ കണക്കു പറഞ്ഞ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്: 8.53 കോടി, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്: 6.33, ട്രാക്കോ കേബിൾസ് ലിമിറ്റഡ് കന്പനി: 1.55, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ്: 2.14, ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കിൽസ് കേരള ലിമിറ്റഡ്- 1.06 എന്നിവയും ലാഭത്തിലായി.
മലബാർ സിമന്റ്സ്: 3.52 കോടി, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ: 2.2, ഫോറസ്റ്റ് ഇൻഡ്സ്ട്രീസ് ലിമിറ്റഡ്: 0.7, കെൽട്രോണ്‍: 0.41, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്: 0.6, കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ്: 0.92 എന്നിവയാണു ലാഭത്തിലായ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ. വ്യവസായ വകുപ്പിന്റെ കീഴിലുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം നഷ്ടത്തിലാണ്. കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽസ് കോർപറേഷൻ ലിമിറ്റഡാണു നഷ്ടത്തിൽ മുന്നിൽ. കഴിഞ്ഞ സാന്പത്തിക വർഷം മാത്രം 16.33 കോടി രൂപയുടെ നഷ്ടമാണ് ഈ സ്ഥാപനത്തിനുണ്ടായത്.
കെഎംഎംഎൽ ലാഭത്തിൽ ഒന്നാമത്; 13 പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിൽ
02:22 AM Aug 13, 2017 | Deepika.com