കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി അഭിപ്രായസമന്വയത്തിലൂടെ നടപ്പാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
പദ്ധതിയെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും പറയാനുള്ളത് കേട്ട് ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിസംരക്ഷണം അനിവാര്യമാണെങ്കിലും വികസനപ്രവർത്തനത്തിന് അനുയോജ്യമായ നയം സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്ന കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ തുടങ്ങിയവരുടെ നിലപാട് തള്ളിയാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന.
സമന്വയത്തിലൂടെ അതിരപ്പിള്ളി നടപ്പാക്കണം: ഉമ്മൻ ചാണ്ടി
02:22 AM Aug 13, 2017 | Deepika.com