ഡെന്റൽ എക്സ്പോ തുടങ്ങി
01:59 AM Aug 13, 2017 | Deepika.com
അങ്കമാലി: കേരള ഡെന്റൽ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഡെന്റൽ എക്സിബിഷൻ -കെഡാ എക്സ്പോ- ആരംഭിച്ചു. കറുകുറ്റി അഡ്ലക്സ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം അസോസിയേഷൻ പ്രസിഡന്റ് മൻസൂർ അലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജു പുറത്തൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷൈജൽ, കെ.ജി. ഉണ്ണികൃഷ്ണൻ, ബാഹ്യനാഥ്, വിജയകുമാർ, സഞ്ജയ്, ജോണ് ജോസഫ്, സി.എൽ. ബേബി, എം. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഡെന്റൽ രംഗത്തെ നൂറോളം സ്റ്റാളുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിലുള്ളത്.