ഡി ​സി​നി​മാ​സ് ഭൂ​മി അ​ള​ന്നു; റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്കു ന​ല്കും

01:32 AM Jul 28, 2017 | Deepika.com
ചാ​​​ല​​​ക്കു​​​ടി: ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഡി - ​​​സി​​​നി​​​മാ​​​സ് ഭൂ​​​മി​​യു​​ടെ അ​​ള​​വെ​​ടു​​പ്പ് ഇ​​​ന്ന​​​ലെ പൂ​​ർ​​ത്തി​​യാ​​ക്കി. തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്ക് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ട​​​ൻ ന​​​ൽ​​​കു​​​മെ​​​ന്നു ജി​​​ല്ലാ സ​​​ർ​​​വേ സൂ​​​പ്ര​​​ണ്ട് ആ​​​ർ. ബാ​​​ബു അ​​​റി​​​യി​​​ച്ചു. തി​​​യേ​​​റ്റ​​​ർ നി​​​ല്ക്കു​​​ന്ന സ്ഥ​​​ല​​​ത്തു കൈ​​​യേ​​​റ്റം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ എ​​​ന്ന് അ​​​റി​​​യാ​​​നാ​​ണു ഭൂ​​​മി അ​​​ള​​​ന്ന​​​ത്.

റ​​​വ​​​ന്യൂ മ​​​ന്ത്രി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​ള​​​വ്. ഭൂ​​​മി കൈ​​​യേ​​​റ്റ​​​ത്തെ​​​പ്പ​​​റ്റി ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ നേ​​​ര​​​ത്തേ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ഉ​​​ഷ പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ വി​​​ൻ​​​സ​​​ന്‍റ് പാ​​​ണാ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ, ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ പി.​​​എ​​​സ്. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, ജി​​​ല്ലാ സ​​​ർ​​​വേ​​​യ​​​ർ, മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച വ​​​സ്തു ഉ​​​ട​​​മ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ സ​​​ർ​​​വേ സ​​​മ​​​യ​​​ത്തു സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.