കൊച്ചി: പെട്രോൾ പന്പ് സമരത്തെ നേരിടാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എസ്മ പ്രയോഗിക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ പെട്രോൾ പന്പുകൾ സമരം മൂലം അടച്ചിടുന്നതിനെതിരെ കണ്ണൂർ ചിറക്കൽ സ്വദേശി റോഷൻ ജേക്കബ് ഉമ്മൻ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതു വ്യക്തമാക്കിയത്.
പെട്രോളിയം ഉത്പന്നങ്ങൾ അവശ്യ വസ്തു സംരക്ഷണ നിയമത്തിൽ ഉൾപ്പെടുന്നതാണ്. സമരം നിമിത്തം ഇവയുടെ വിതരണം മുടങ്ങുകയും ജനജീവിതം താറുമാറാകുകയും ചെയ്താൽ എസ്മ പ്രയോഗിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
പെട്രോൾ പന്പ് സമരം: എസ്മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി
01:32 AM Jul 28, 2017 | Deepika.com