ഭരണങ്ങാനം: അൽഫോൻസാമ്മയുടെ വിശുദ്ധ ജീവിതത്തിനു സാക്ഷ്യം വഹിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്കു നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ ആയിരങ്ങൾ ഭക്തിപൂർവം പങ്കെടുത്തു. കൈകളിൽ കത്തിച്ച മെഴുകുതിരികളും അധരങ്ങളിൽ പ്രാർഥനാഗീതങ്ങളുമായി അൽഫോൻസാ ഭക്തർ വിശുദ്ധയുടെ പാദസ്പർശം പതിഞ്ഞ വഴിത്താരകളിലൂടെ വിശുദ്ധവഴിയെ അനുഗമിച്ചു.
ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നതു വലിയ അനുഗ്രഹമായാണു വിശ്വാസികൾ കണക്കാക്കുന്നത്. അൽഫോൻസാമ്മയുടെ പിൻതലമുറക്കാരായ ക്ലാരമഠത്തിലെ അന്തേവാസികൾ ആഹ്ലാദത്തോടെയാണ് പ്രദക്ഷിണത്തെ വരവേറ്റത്. വിശുദ്ധ കിരീടമണിഞ്ഞു തങ്ങളുടെ സഹോദരി മഠത്തിൽ തിരിച്ചെത്തിയതു പ്രാർഥനയുടെ വലിയ ആഘോഷമാക്കി മാറ്റുകയായിരുന്നു ക്ലാരമഠത്തിലെ സന്യാസിനിമാർ. മഠം ചാപ്പലിലേക്കു നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു ഫാ. ജോണ്‍ പ്ലാത്തോട്ടം നേതൃത്വം നൽകി. മഠം ചാപ്പലിൽ കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറി സന്ദേശം നൽകി. തീർഥാടന ദേവാലയത്തിലേക്കു നടന്ന പ്രദക്ഷിണത്തിന് ദീപിക പാലാ രൂപത കോർഡിനേറ്റർ ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി.
\
ഇന്നു രാവിലെ പത്തിന് ഇടവക ദേവാലയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിക്കും. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ.ജോർജ് അന്പഴത്തുങ്കൽ എന്നിവർ സഹകാർമികരായിരിക്കും.
ഭരണങ്ങാനത്ത് ഇന്ന്
പുലർച്ചെ 4.45-വിശുദ്ധ കുർബാന (ഫാ. തോമസ് പാറയ്ക്കൽ). ആറിന്-വിശുദ്ധ കുർബാന(ഫാ. മാത്യു ചന്ദ്രൻകുന്നേൽ). 7.15-നേർച്ചയപ്പം വെഞ്ചരിപ്പ് (തീർഥാടനകേന്ദ്രത്തിൽ). 7.30-വിശുദ്ധ കുർബാന ഇടവക ദേവാലയത്തിൽ(മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, സഹകാർമികർ-ഫാ. ജോസഫ് നരിതൂക്കിൽ, ഫാ. ജോസഫ് തോലാനിക്കൽ). 8.15- വിശുദ്ധ കുർബാന(ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ). 9.15- വിശുദ്ധ കുർബാന(മോണ്‍. ജോസഫ് മലേപ്പറന്പിൽ). 10-തിരുനാൾ റാസയും സന്ദേശവും ഇടവക ദേവാലയത്തിൽ(മാർ ജോസഫ് കല്ലറങ്ങാട്ട്, സഹകാർമികർ-ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ. ജോർജ് അന്പഴുത്തുങ്കൽ). 12-തിരുനാൾ ജപമാല പ്രദക്ഷിണം(ഫാ. തോമസ് ഓലിക്കൽ, ഫാ. സ്കറിയ വേകത്താനം, ഫാ. അലക്സാണ്ടർ പൈകട). 2.30-വിശുദ്ധ കുർബാന ഇടവക ദേവാലയത്തിൽ(ഫാ. ഏബ്രഹാം വെട്ടുവയലിൽ). 3.30-വിശുദ്ധ കുർബാന (മോണ്‍. ജോസഫ് കൊല്ലംപറന്പിൽ). 4.30-വിശുദ്ധ കുർബാന (മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ). 5.30 - വിശുദ്ധ കുർബാന (മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ).
പ്രാർഥനയുടെ തിരികളേന്തി പ്രദക്ഷിണത്തിൽ ആയിരങ്ങൾ
01:22 AM Jul 28, 2017 | Deepika.com