തൃശൂർ: ജോണ്സണ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജോണ്സണ് മാസ്റ്ററുടെ ചലച്ചിത്ര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയ അഖില കേരള ആലാപന മത്സരം നടത്തും. സെപ്റ്റംബർ ഒന്നിനു രാവിലെ 10 മുതൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിലാണു മത്സരം. 15 വയസിനും 50 വയസിനുമിടയിൽ പ്രായമുള്ള ഗായകർക്കു പങ്കെടുക്കാം.
വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്കു യഥാക്രമം 10,000 രൂപ, 7,500 രൂപ, 5,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസും മെമന്റോയും ഒക്ടോബറിൽ സംഗീത നാടക അക്കാദമിയിൽ നടക്കുന്ന ജോണ്സണ് സ്മൃതി സംഗീത നിശയിൽ നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വിശദവിവരങ്ങളടങ്ങിയ അപേക്ഷ, സ്വന്തം മേൽവിലാസമെഴുതി അഞ്ചു രൂപ സ്റ്റാന്പൊട്ടിച്ച കവർ സഹിതം ഓഗസ്റ്റ് 25നുള്ളിൽ ഒൗസേപ്പച്ചൻ, മ്യൂസിക് ഡയറക്ടർ, ജോണ്സണ് ഫൗണ്ടേഷൻ, തോട്ടാൻപേട്ട, കിഴക്കേകോട്ട, തൃശൂർ - 685005 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഇ മെയിൽവിലാസം: johnsonfoundationthrissur@ gmail.com. പ്രവേശന ഫീസില്ല.
ജോണ്സണ് സ്മൃതി: ആലാപന മത്സരം സെപ്റ്റംബർ ഒന്നിന്
12:43 AM Jul 28, 2017 | Deepika.com