കൊച്ചി: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ടിന് സർക്കാർ അംഗീകാരം നൽകി ഉത്തരവായി.
കേരള കോണ്‍ഗ്രസിൽ രണ്ട് ചേരികൾ രൂപപ്പെട്ടതിനെ തുടർന്നു ഒരു വിഭാഗം അധ്യാപകർ ഇതു ചോദ്യം ചെയ്തു. ഇവർ അധ്യാപക സംഘടനയുടെ സാധുതയെ ചോദ്യം ചെയ്ത് കോടതിയിലും തുടർന്ന് കോടതിയുടെ നിർദേശപ്രകാരം സർക്കാരിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ടിഎഫിന്റെ ഔദ്യോഗിക വിഭാഗത്തിന് സർക്കാർ അംഗീകാരം നൽകി ഉത്തരവായത്.
കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ടിന് സർക്കാർ അംഗീകാരം
12:33 AM Jul 28, 2017 | Deepika.com