വി.എസിന്റെ കത്ത്: വിമർശിച്ച് എം.എം. ലോറൻസ്
12:33 AM Jul 28, 2017 | Deepika.com
കൊച്ചി: സംസ്ഥാന നേതൃത്വത്തിനെതിരേ കേന്ദ്രനേതൃത്വത്തിന് കത്തയച്ച വി.എസ്. അച്യുതാനന്ദന്റെ നടപടിയെ വിമർശിച്ച് എം.എം. ലോറൻസ്. സംസ്ഥാന ഭരണത്തിൽ പിഴവുകളുണ്ടെങ്കിൽ അത് അറിയിക്കാൻ വി.എസിന് സംസ്ഥാന കമ്മിറ്റിയിൽ അവസരമുണ്ടായിരുന്നു. അത്തരം നടപടികൾ സ്വീകരിക്കാതെ കേന്ദ്രത്തിന് കത്തെഴുതിയ നടപടി ശരിയായില്ല. പർട്ടിയിൽ വി.എസിന് അഭിപ്രായം പറയുന്നതിനുള്ള വേദികൾ കുറഞ്ഞില്ലേ, എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതിന്റെ പൂർണ ഉത്തരവാദിത്വം വി.എസിനു തന്നെയാണ് എന്നായിരുന്നു ലോറൻസിന്റെ മറുപടി.