കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖ സംഘടിപ്പിച്ച വിജയികളുടെ ദിവസം- 2017 (വിന്നേഴ്സ് ഡേ- 2017) റോജി എം. ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മേയ് മാസത്തിൽ നടന്ന സിഎ ഫൈനൽ, ജൂണിൽ നടന്ന സിപിറ്റി പരീക്ഷകളിൽ എറണാകുളം ശാഖയിൽ പഠിച്ചു പരീക്ഷ എഴുതിയവരിൽ ഉന്നതവിജയം കൈവരിച്ചവരെ ആദരിക്കുകയും പ്രഥമസ്ഥാനീയർക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. 200ൽ 180 മാർക്കോടെ പ്രതീക് ആർ. പൈ ഒന്നാമതും 165 മാർക്കോടെ കെ. അഫ്ന രണ്ടാമതുമെത്തി. ഫൈനൽ പരീക്ഷയിൽ അങ്കിത് കുമാർ മോമയും കെ. ഗോവിന്ദരാജും മുൻപന്തിയിലെത്തി.പരിപാടിയിൽ ദക്ഷിണേന്ത്യൻ കൗണ്‍സിൽ അംഗം ജോമോൻ കെ. ജോർജ്, എറണാകുളം ശാഖ അക്കാദമിക് അഫയേഴ്സ് കോ-ഓർഡിനേറ്റർ റോഡ് വർഗീസ്, ശാഖ ചെയർമാൻ ലൂക്കോസ് ജോസഫ്, സെക്രട്ടറി ജേക്കബ് കോവൂർ എന്നിവർ പ്രസംഗിച്ചു.
ഐസിഎഐ വിന്നേഴ്സ് ഡേ ആഘോഷിച്ചു
12:33 AM Jul 28, 2017 | Deepika.com