മാന്നാർ: സിപിഎം സംഘടനാ സംവിധാനത്തിന്റെ ഭാഗമായുള്ള സമ്മേളന ഒരുക്കങ്ങൾ തുടങ്ങി. ബ്രാഞ്ച് മുതൽ പാർട്ടി കോണ്ഗ്രസ് വരെയാണു സമ്മേളനങ്ങൾ. മൂന്നു വർഷത്തെ പ്രവർത്തനം വിലയിരുത്താനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുമാണ് സമ്മേളനങ്ങൾ. ബ്രാഞ്ച് മുതൽ സംസ്ഥാനതലം വരെയുള്ള പാർട്ടി അംഗങ്ങളുടെ സ്ക്രൂട്ടിനി പൂർത്തിയാക്കി. വർഗ ബഹുജന സംഘടനകളുടെ സമ്മേളനങ്ങളും പൂർത്തിയായി.
ബാലസഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ, കഐസ്കെറ്റിയു, കർഷകസംഘം, സിഐറ്റിയു, ജനാധിപത്യമഹിളാ അസോസിയേഷൻ, പുരോഗമന കലാസാഹിത്യ സംഘം, കെഎസ്ടിഎ, എൻജിഒ യൂണിയൻ, ബെഫി,കേരളാ സ്റ്റേറ്റ് ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ, ചുമട്ട് തൊഴിലാളി യൂണിയൻ തുടങ്ങിയവയുടെ സമ്മേളനങ്ങളാണ് പൂർത്തിയായത്.
ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ഈ സമ്മേളനങ്ങൾ പൂർത്തീകരിക്കും.
സിപിഎം സമ്മേളനങ്ങൾക്കു സെപ്റ്റംബറിൽ തുടക്കമാകും
12:33 AM Jul 28, 2017 | Deepika.com