തൃശൂർ: ഗവേഷണ മികവിന് യുവശാസ്ത്രജ്ഞർക്ക് അമേരിക്കയിലെ സർവകലാശാലകൾ നല്കുന്ന പതിനായിരം ഡോളറിന്റെ (ആറരലക്ഷം രൂപ) പിഐഐ പുരസ്കാരം, തൃശൂർ മറ്റത്തൂർ സ്വദേശി പ്രഫ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളിക്കു ലഭിച്ചു.
ബിസിനസ് മേഖലയിലെ ബ്രാൻഡുകൾ മാസ്റ്റിജ് ഇൻഡക്സ് ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തുന്ന ഗവേഷണത്തിനാണ് പുരസ്കാരം. യുഎസ്എയിലെ ലോർട്ടോറിക്കോ സർവകലാശാല പ്രഫസറും വാഷിംഗ്ടൺ, ഓസ്ട്രേലിയലിലെ ഡീക്കൻ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറുമാണ്. എട്ടു പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ കൂടിയായ ഡോ. ജസ്റ്റിൻ മറ്റത്തൂരിലെ റിട്ടയേർഡ് അധ്യാപകരായ പി.വി. പൗലോസിന്റെയും കെ.ഇ. അന്നത്തിന്റെയും മകനാണ്.
ഡോ. ജസ്റ്റിൻ പോളിനു 10,000 ഡോളർ പുരസ്കാരം
12:27 AM Jul 27, 2017 | Deepika.com