കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കായി വിദ്യാഭ്യാസ സ്ഥാപനമായ എക്സ്ട്രാ മാർക്ക്സ് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 9.30ന് എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിലാണു സമ്മേളനം. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 150ഓളം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂൾ പ്രൻസിപ്പൽമാർ പങ്കെടുക്കും.
ഓൾ കേരള സഹോദയ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും എറണാകുളം നൈപുണ്യ സ്കൂൾ പ്രിൻസിപ്പലുമായ കെ.എ. ഫ്രാൻസിസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസരംഗത്തെ പുതിയ സന്പ്രദായങ്ങളെപ്പറ്റിയും ഡിജിറ്റൽ അധ്യാപനരീതികളെക്കുറിച്ചും കുട്ടികളുടെ മാറുന്ന പഠനരീതികളെപ്പറ്റിയും സമ്മേളനം ചർച്ച ചെയ്യും. രജിസ്ട്രേഷൻ സൗജന്യം.
പത്രസമ്മേളനത്തിൽ എക്സ്ട്രാ മാർക്ക്സ് എഡ്യൂക്കേഷൻ പ്രതിനിധികളായ അർജുൻ വേണുഗോപാൽ, ജെറിൻ ജോസഫ്, അജിൽപോൾ എന്നിവർ പങ്കെടുത്തു.
വിദ്യാഭ്യാസ സമ്മേളനം ഇന്ന്
12:27 AM Jul 27, 2017 | Deepika.com