ചലച്ചിത്ര അക്കാഡമിയിൽ തൊഴിൽ വകുപ്പു പരിശോധന

12:27 AM Jul 27, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി​​യി​​ൽ തൊ​​ഴി​​ൽ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ക​​ഴി​​ഞ്ഞ ഏ​​ഴു മാ​​സ​​ത്തി​​നി​​ടെ ഇ​​രു​​പ​​തോ​​ളം അ​​ന​​ധി​​കൃ​​ത നി​​യ​​മ​​ന​​ങ്ങ​​ൾ ന​​ട​​ന്നു എ​​ന്ന പ​​രാ​​തി ല​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണു പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ തൊ​​ഴി​​ൽ വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​ട്ട​​ത്.

എം​​പ്ലോ​​യ്മെ​​ൻ​​റ് ഡ​​യ​​റ​​ക്ട​​ർ ശ്രീ​​റാം വെ​​ങ്കി​​ട്ട​​രാ​​മ​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം റീ​​ജ​​ണ​​ൽ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഹ​​സ​​ൻ​​കോ​​യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.