പിഡിപി ഹർത്താൽ പിൻവലിച്ചു
01:44 AM Jul 26, 2017 | Deepika.com
തിരുവനന്തപുരം: പിഡിപി ഇന്നു സംസ്ഥാന വ്യാപകമായി നടത്താൻ നിശ്ചയിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. ഹർത്താലിൽ നിന്നു പിന്മാറാൻ നിർദേശം നൽകണമെന്ന് പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനിയോട് സുപ്രീംകോടതിയിലെ അഭിഭാഷകൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ മദനിയുടെ നിർദേശപ്രകാരമാണ് ഹർത്താൽ പിൻവലിച്ചതെന്ന് പിഡിപി വെസ് ചെയർമാൻ സുബൈർ സ്വലാഹി അറിയിച്ചു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിക്ക് അനുമതി നിഷേധിച്ച ബംഗളൂരു എൻഐഎ കോടതിയുടെ വിധിയിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ നീക്കം.