തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹത്തിനെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ കർഷകരക്ഷാ സമരം സംഘടിപ്പിക്കും. ഓഗസ്റ്റ് 22നു പാലക്കാട്ടു നിന്ന് ആരംഭിക്കും. കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കർഷക സംഗമം സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. സമരത്തിന്റെ സമാപനത്തിൽ പത്തു ലക്ഷം പേർ ഒപ്പിട്ട നിവേദനം സർക്കാരിനു സമർപ്പിക്കും.
ജിഎസ്ടി നടപ്പാക്കിയതു മൂലമുണ്ടായ വിലവർധനയ്ക്ക് ഉത്തരവാദി ധനമന്ത്രി തോമസ് ഐസക്കാണ്. തോമസ് ഐസക് സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഹസൻ പറഞ്ഞു.
കെപിസിസി കർഷകരക്ഷാ സമരം സംഘടിപ്പിക്കും
01:33 AM Jul 26, 2017 | Deepika.com