തിരുവനന്തപുരം: ഗാന്ധിധാമിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 1.50 നു പുറപ്പെടേണ്ടിയിരുന്ന ഗാന്ധിധാം - തിരുനെൽവേലി സ്പെഷൽ ട്രെയിൻ ഗുജറാത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റദ്ദാക്കി. തിരുനെൽവേലിയിൽ നിന്നു നാളെ രാവിലെ 7.55 നുള്ള ട്രെയിനിന്റെ മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്.
കോച്ചുകൾ വർധിപ്പിച്ചു
തിരുവനന്തപുരം: താഴെപ്പറയുന്ന എക്സ്പ്രസ് ട്രെയിനുകളിൽ ഒരു എസി. ടു ടയർ കോച്ച് സ്ഥിരമായി വർധിപ്പിച്ചു:
ബറൗണി - എറണാകുളം ജംഗ്ഷൻ - ബറൗണി രപ്തി സാഗർ എക്സ്പ്രസ് ട്രെയിനുകളിൽ ഒരു എസി. ടു ടയർ കോച്ച് സ്ഥിരമായി വർധിപ്പിച്ചു. ഇതുപ്രകാരം ഈ ട്രെയിനുകളിൽ രണ്ട് എസി ടു ടയർ, മൂന്ന് എസി ടു ടയർ, 13 സ്ലീപ്പർ ക്ലാസ്, മൂന്ന് ജനറൽ സെക്കന്‍ഡ് ക്ലാസ്, ഒരു പാൻട്രി കാർ, രണ്ടു ലഗേജ് കം ബ്രേക്ക് വാൻ എന്ന പ്രകാരത്തിലായിരിക്കും കോച്ചുകൾ.
സ്പെഷൽ ട്രെയിൻ റദ്ദാക്കി
01:23 AM Jul 26, 2017 | Deepika.com