തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ബിഎസ്എൻഎൽ ജീവനക്കാരും ഓഫീസർമാരും നാളെ പണിമുടക്കും. ബിഎസ്എൻഎൽ എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് സംഘടനകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശമ്പളപരിഷ്കരണം നടപ്പിലാക്കിയിട്ട് പത്തു വർഷമായ സാഹചര്യത്തിൽ സാമ്പത്തിക ബാധ്യത കണക്കിലെടുക്കാതെ ശമ്പളപരിഷ്കരണം ബാധകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നതാണ് പണിമുടക്കിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യമെന്ന് സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിഎസ്എൻഎൽ ജീവനക്കാർ നാളെ പണിമുടക്കും
01:23 AM Jul 26, 2017 | Deepika.com