നെയ്യാറ്റിന്‍കര: സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ എം. വിന്‍സെന്റ് എംഎല്‍എയെ കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര സ്പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിന്‍സെന്റിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. ഇന്നു വൈകുന്നേരം നാലു വരെയാണു പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വിന്‍സെന്റ് നല്കിയ ജാമ്യഹര്‍ജി കോടതി ഇന്നു പരിഗണിക്കും.
വിന്‍സെന്റുമായി ബാലരാമപുരത്തു തെളിവെടുപ്പു നടത്തുക പോലീസിനെ സംബന്ധിച്ചു ദുഷ്കരമാണ്. പരാതിക്കാരിയായ വീട്ടമ്മ കഴിഞ്ഞദിവസം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിൽ തിരികെച്ചെന്നപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലരാമപുരത്തു രാപകല്‍ സമരം നടക്കുന്നുണ്ട്. ജാമ്യം ലഭിച്ച് വിന്‍സെന്റ് സമരപ്പന്തലില്‍ എത്തുന്നതുവരെ സമരം തുടരാനാണു തീരുമാനം.
എം. വിന്‍സെന്റ് ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍
01:23 AM Jul 26, 2017 | Deepika.com