നെയ്യാറ്റിന്‍കര: തനിക്കെതിരേയുള്ള കേസ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണെന്ന് എം. വിന്‍സെന്റ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ സിപിഎം ജില്ലാ സെക്രട്ടറി എത്തിയിരുന്നു. വീട്ടമ്മ മൊഴി നല്‍കുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പോയത് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന: എം. വിന്‍സെന്റ്
01:23 AM Jul 26, 2017 | Deepika.com