മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ.ടി. റബീയുള്ളയെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ബിജെപി ദേശീയ നേതാവ് അസ്ലം ഗുരുക്കളടക്കം ഏഴു പേർ റിമാൻഡിൽ. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും.
ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ മംഗളൂരു സ്വദേശിയായ അസ്ലം ഗുരുക്കളുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാവിലെയാണ് റബിയുള്ളയുടെ മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്.
കാസർഗോഡ് സ്വദേശികളായ റിയാസ്, അർഷാദ്, ഉസ്മാൻ, മംഗളൂരു സ്വദേശികളായ രമേഷ്, സുനിൽകുമാർ, കേശവമൂർത്തി എന്നിവരാണ് ഗുരുക്കൾക്കൊപ്പം സംഘത്തിലുണ്ടായിരുന്നത്. കേശവമൂർത്തി കർണാടക പോലീസ് സിപിഒയും ഗുരുക്കളുടെ ഗണ്മാനുമാണ്.
മൂന്നു കാറുകളിലായി ഏഴംഗ സംഘം തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്.
തട്ടിക്കൊണ്ടുപോകാൻ ശ്രമം: ബിജെപി ദേശീയ നേതാവടക്കം ഏഴു പേർ റിമാൻഡിൽ
01:23 AM Jul 26, 2017 | Deepika.com