തിരുവനന്തപുരം: എൻഡിഎയുടെ ഭാഗമായ ബിഡിജെഎസ് യുഡിഎഫിലേക്കു വരാൻ സന്നദ്ധത അറിയിച്ചാൽ അപ്പോൾ ആലോചിക്കാമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താൻ ആരു വന്നാലും സ്വീകരിക്കും. ഇതിന്റെ ഭാഗമായാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു രാജ്യസഭാ സീറ്റ് നൽകുന്നതിനെ കോണ്ഗ്രസ് പിന്തുണയ്ക്കാമെന്നു വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സീറ്റ് കൊടുക്കേണ്ടി വരില്ലയോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി.
ബിഡിജെഎസ് യുഡിഎഫിലേക്കു വരാൻ സന്നദ്ധത അറിയിച്ചാൽ ആലോചിക്കാമെന്ന്
01:23 AM Jul 26, 2017 | Deepika.com