കൊച്ചി: സമൂഹത്തിന്റെയും സഭയുടെയും വളർച്ചയിൽ അമ്മമാരുടെ പങ്ക് നിർണായകമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭ മാതൃവേദിയുടെ ദേശീയ നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക പുനഃസൃഷ്ടിക്ക് അമ്മമാർ സജീവമായി മുന്നോട്ടുവരണമെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു. മാതൃവേദി ബിഷപ് ഡെലിഗേറ്റ് മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസത്തിന്റെയും മാനവമൂല്യങ്ങളുടെയും കൈമാറ്റം കുടുംബങ്ങളിലൂടെയാണു നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മാതൃവേദി ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, ആനിമേറ്റർ സിസ്റ്റർ ഡോ. ക്രിസ്ലിൻ, ഭാരവാഹികളായ ജിജി ജേക്കബ്, സിസിലി ബേബി, ഷൈനി സജി, റാണി തോമസ്, ട്രീസ സെബാസ്റ്റ്യൻ, സിസ്റ്റർ ഗ്ലാഡിസ് എന്നിവർ പ്രസംഗിച്ചു. പ്രഫ. ആൻസി ജോസഫ് ക്ലാസ് നയിച്ചു. സഭയിലെ വിവിധ രൂപതകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
സമൂഹത്തിന്റെ വളർച്ചയിൽ അമ്മമാരുടെ പങ്ക് നിർണായകം: മാർ ആലഞ്ചേരി
01:06 AM Jul 26, 2017 | Deepika.com