തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നടന്ന അഴിമതികളിലും ക്രമക്കേടിലും പ്രതി ചേർക്കപ്പെട്ട ശിശുക്ഷേമ സമിതി മുൻ വൈസ് ചെയർമാൻ സുനിൽ സി. കുര്യൻ, സമിതി അംഗമായിരുന്ന ചെമ്പഴന്തി അനിൽ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.
ഇരുവരും സെഷൻസ് കോടതി മുമ്പാകെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2012 ജനുവരിയിൽ ചുരുങ്ങിയ കാലത്തേക്ക് സുനിൽ സി. കുര്യനെയും ചെമ്പഴന്തി അനിലിനെയും ശിശുക്ഷേമ സമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തിരുന്നു.
ഇക്കാലയളവിൽ സാമ്പത്തിക തിരിമറിയും അഴിമതിയും സ്വജനപക്ഷ പാതവും നടന്നതായ പരാതിയിലാണ് അറസ്റ്റ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ കേസിൽ മാപ്പുസാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.ശിശുക്ഷേമസമിതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം എസിജെഎം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ശിശുക്ഷേമ സമിതി മുൻ ചെയർമാനും അംഗവും അറസ്റ്റിൽ
01:06 AM Jul 26, 2017 | Deepika.com