കാഞ്ഞിരപ്പള്ളി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഎൽ) നടത്തിയ സിപിടി ദേശീയ പരീക്ഷയിൽ ആനക്കല്ല് സെൻറ് ആന്റണീസ് പബ്ലിക് സ്കൂളിലെ ജെൻസണ് ജോയി കേരളത്തിൽ നിന്നു 94 ശതമാനം മാർക്കോടെ ഒന്നാമനായി. ഹയർ സെക്കൻഡറിക്കുശേഷം സിഎയ്ക്ക് ചേരാനുള്ള യോഗ്യതാപരീക്ഷ ഇന്ത്യയിൽ 372 സെൻററുകളിലാണ് നടന്നത്. ഒരു ലക്ഷത്തോളം വിദ്യാർഥികൾ ഈ പരീക്ഷയിൽ പങ്കെടുത്തു.
ജെൻസനെ കൂടാതെ സെന്റ് ആന്റണീസിലെ 11 വിദ്യാർഥികൾ കൂടി യോഗ്യത നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പ്രിൻസിപ്പൽ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ അഭിനന്ദിച്ചു.
സിപിടി പരീക്ഷയിൽ ആനക്കല്ല് സെന്റ് ആന്റണീസിനു മികച്ച വിജയം
12:51 AM Jul 26, 2017 | Deepika.com