പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കോ​ണ്‍ഗ്ര​സ് നേ​താ​വ് കാ​റി​ടിച്ചു മ​രി​ച്ചു

12:51 AM Jul 26, 2017 | Deepika.com
മാ​വേ​ലി​ക്ക​ര: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കോ​ണ്‍ഗ്ര​സ് നേ​താ​വ് കാ​ര്‍ ഇ​ടി​ച്ചു മ​രി​ച്ചു. കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​വും ജ​ന​ശ്രീ ത​ഴ​ക്ക​ര മ​ണ്ഡ​ലം ട്ര​ഷ​റ​റു​മാ​യ വെ​ട്ടി​യാ​ര്‍ ആ​ലു​വി​ള​യി​ല്‍ മ​നോ​ജ് ഭ​വ​നി​ല്‍ എ.​വൈ. തോ​മ​സ് (ഡാ​നി-64,വി​മു​ക്ത​ഭ​ട​ന്‍) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 5.30 നു ​വെ​ട്ടി​യാ​ര്‍ ഇ​ര​ട്ട​പ്പ​ള്ളി​ക്കു​ടം ജം​ഗ്്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി മാ​ങ്കാം​കു​ഴി​യി​ല്‍ പോ​യി തി​രി​കെ ന​ട​ന്നുവ​രുന്പോൾ പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​നം തോ​മ​സി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച കാ​ര്‍ നി​ര്‍ത്താ​തെ പോ​യി. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സ് സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചുത​ന്നെ മ​രി​ച്ചു. സ​മീ​പ​ത്തെ ഒ​രു ക​ട​യി​ലെ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ഇ​ടി​ച്ച​ശേ​ഷം നി​ര്‍ത്താ​തെ പോ​യ വാ​ഹ​നം കാ​റാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ജം​ഗ്്ഷ​നി​ലെ ഹം​പ് പോ​ലും ശ്ര​ദ്ധി​ക്കാ​തെ അ​മി​ത​വേ​ഗ​ത​യി​ല്‍ ഒ​രു കാ​ര്‍ പോ​യ​തു സ​മീ​പ​വാ​സി​ക​ള്‍ ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നു ഇ​ടി​ച്ച കാ​റി​ന്‍റേതെ​ന്നു സം​ശ​യി​ക്കു​ന്ന ക​ണ്ണാ​ടി​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഭാ​ര്യ: മോ​ളി തോ​മ​സ്. മ​ക്ക​ള്‍: മ​നോ​ജ് തോ​മ​സ്, ഷി​നോ​ജ് തോ​മ​സ്. മ​രു​മ​ക്ക​ള്‍: പ്രി​യ, പ്രി​ന്‍സി.