പെട്ടി ഓട്ടോ ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
12:38 AM Jul 26, 2017 | Deepika.com
കിടങ്ങറ: എ.സി. റോഡില്‍ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. ചങ്ങനാശേരി പൂവം പനച്ചിക്കാവ് മാലിശേരി മോഹനന് (70) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കിടങ്ങറ ആറ്റുതീരം ഹോട്ടലിനു സമീപത്താണ് അപകടം നടന്നത്. ഓട്ടത്തിനിടയില്‍ വാഹനത്തിന്റെ ഡോര്‍ തുറന്നത് ഡ്രൈവര്‍ അടക്കുവാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വഴിയരികില്‍ നിന്ന മോഹനനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടും പോകു വഴി മരിച്ചു. രാമങ്കരി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ. ശാന്ത കുമാരി (കുന്നുമ്മ വാക്കിശേരി കുടുംബാംഗം). മക്കള്‍. ലേഖ, ലേജു, ലസീത, ലജിത. മരുമക്കള്‍. വിനയരാജ്, ദേവദാസ്, പ്രജീഷ് കുമാര്‍, അജയകുമാര്‍.