കോഴിക്കോട്: നാളെ പിഡി പി പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി- വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു.
ജനകീയ പ്രശ്നങ്ങളിൽ പൊതുധാരണ പ്രകാരമല്ലാതെ പെട്ടെന്നു പ്രഖ്യാപിക്കുന്ന ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന വ്യാപാരികളുടെ മുൻ തീരുമാനം ശക്തമായി നടപ്പാക്കും. മുഴുവൻ വ്യാപാരികളും ഹർത്താൽ പ്രഖ്യാപനം തള്ളിക്കളയണമെന്നും പതിവുപോലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം എല്ലാ വ്യാപാരികളോടും അഭ്യർഥിച്ചു.
ഹർത്താലുമായി സഹകരിക്കില്ല
01:32 AM Jul 25, 2017 | Deepika.com