കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ അദ്ദേഹം ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്നു പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാണു പി.സി. ജോർജിനെ ചോദ്യംചെയ്യുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. എംഎൽഎയ്ക്കു നോട്ടീസ് നൽകിയതായും അധികൃതർ പറഞ്ഞു. ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പി.സി. ജോർജ് സ്വീകരിച്ചത്. ദിലീപിനെ കുടുക്കിയതു ജയിൽ സൂപ്രണ്ടാണെന്നും ജയിലിൽനിന്നു പൾസർ സുനിയുടെ കത്ത് പുറത്തുവന്നത് ഇദ്ദേഹത്തിന്റെ അറിവോടെയാണെന്നും ജോർജ് ആരോപിച്ചിരുന്നു.
പി.സി. ജോർജിന്റെ മൊഴിയെടുക്കും
01:19 AM Jul 25, 2017 | Deepika.com